Celebs»Antony Sony»Biography

    ആന്റണി സോണി ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് ആന്റണി സോണി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം നിര്‍വ്വഹിച്ച് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ സ്‌കൂള്‍ ബസ് എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു. 2017ല്‍ ആര്‍ ജെ ഷാനിന്റെ തിരക്കഥയില്‍ കെയര്‍ ഓഫ് സൈറ ബാനുഎന്ന ചിത്രം സംവിധാനം ചെയ്യ്തു. മഞ്ജു വാര്യര്‍, ഷൈയ്ന്‍ നിഗം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ടൈറ്റില്‍ റോളായ സൈറ ബാനുവിനെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്‌. 25 വര്‍ഷത്തിന് ശേഷം നടി അമല അക്കിനേനി മലയാള സിനിമയിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കെയര്‍ ഓഫ് സൈറ ബാനുവിനുണ്ട്. ചിത്രത്തില്‍ ആനി ജോണ്‍ താരവേദി എന്ന വക്കീല്‍ വേഷത്തിലാണ് അമല അക്കിനേനി അഭിനയിച്ചത്. ഹമാരി അധൂരി കഹാനി എന്ന ഹിന്ദി സിനിമയ്ക്കു ശേഷം അമല അഭിനയിക്കുന്ന സിനിമയാണിത്.  കിസ്മത് എന്ന സിനിമയിലൂടെ വന്ന നടന്‍ അബിയുടെ മകനായ ഷെയിന്‍ നിഗം ഇതില്‍ മഞ്ജു വാര്യരുടെ മകനായിട്ടാണ് അഭിനയിച്ചത്. ഇറോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X