കവി, വിവര്‍ത്തകന്‍, നിരൂപകന്‍, എഡിറ്റര്‍, സിനിമ-വിഡീയോ എഴുത്തുകാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അന്‍വര്‍ അലി. 1966 ജൂലൈ 1ന് തിരുവനന്തപുരം ജില്ലയിലെ ചിറയന്‍കീഴില്‍ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദം, കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌ക്കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍നിന്നും എം.ഫില്‍ ബിരുദവും നേടി.
1984 മുതല്‍ മുന്‍നിര സാഹിത്യ മാസികകളിലും ആനുകാലികങ്ങളിലും കവിതയും കവിതാ പഠനങ്ങളും നിരൂപണങ്ങളും എഴുതി തുടങ്ങി. 1999ല്‍ ആദ്യ കവിതാസമാഹാരമായ മഴക്കാലം എഴുതിതുടങ്ങി. തുടര്‍ന്ന് നിരവധി കവിതകള്‍ എഴുതി. കവിതകളുടെ സമാഹാരം (2009), എറ്റേണല്‍ സകള്‍പ്‌ചേഴ്‌സ് -ഇംഗ്ലീഷ് കവിതാസാമഹാരം (2007), ഐ റപ്പി-നോവെല്ല (1995)എന്നിവ പ്രധാനപെട്ട കൃതികളാണ്. പ്രമുഖ കൃതിയായ ടോട്ടോചാന്‍-ദി ലിറ്റില്‍ ഗേള്‍ അറ്റ് ദ വിന്‍ഡോ -1994ല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു.
2003ല്‍ മാര്‍ഗ്ഗം എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരുന്നു. ചിത്രത്തിന് നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിനുപറുമെ നിരവധി ഡോക്യുമെന്റികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദൂരദര്‍ശനുവേണ്ടി മലയാള സിനിമയുടെ ചരിത്രം എന്ന ഡോക്യുമെന്ററി സീരിസ് നിര്‍മ്മിച്ചിട്ടുണ്ട്. മലയാള സിനിമയുടെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന് ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ സോഫെറ്റയര്‍ സീഡിയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്നയും റസൂലും, ഈട, മായാനന്ദി, കമ്മട്ടിപ്പാടം,കുട്ടന്‍പിള്ളയുടെ ശിവരാത്രി, എസ്ര, ഞാന്‍ സ്റ്റീവ് ലോപ്പസ്, കിസ്മത്ത്, സുഡാനി ഫ്രം നൈജീരിയ, പടയോട്ടം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തിയിട്ടുണ്ട്. 2018ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറാണ്. ചിത്രത്തിന്റെ തിരക്കഥയും അന്‍വറിന്റേതാണ്.
അവാര്‍ഡുകള്‍
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച ഗാനരചന