അപ്പാനി ശരത് ജീവചരിത്രം

    ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ്‌ അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലിഡയറീസ് എന്ന  ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ അപ്പാനി രവി എന്ന കഥാപാത്രത്തെയായിരുന്നു ശരത് അവതരിപ്പിച്ചത്. അപ്പാനി രവി എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചതിനാലാണ്  അപ്പാനി ശരത് എന്ന വിളിക്കുന്നത്.അംഗമാലി ഡയറിക്ക് ശേഷം ലാല്‍ജോസിന്റെ സംവിധാനത്തില്‍ എത്തിയ വെളിപാടിന്റെ പുസ്തകത്തില്‍ ഫ്രാന്‍ക്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. പിന്നീട് ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമണ്‍, സന്തോഷ് നായര്‍  സംവിധാനം ചെയ്യ്ത സച്ചിന്‍ എന്നീ ചിത്രങ്ങളില്‍  അഭിനയിച്ചു. തമിഴ് സിനിമാതാരം വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ശരത് തമിഴ് സിനിമയിലും അഭിനയിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X