അരുണ്‍ ഗോപി
Born on
അരുണ്‍ ഗോപി ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് അരുണ്‍ ഗോപി. 2017ല്‍ ദിലീപിനെ നായകനാക്കി രാമലീല എന്ന ചിത്രം സംവിധാനം ചെയ്തു. ദിലീപ് എന്ന താരത്തിനുനേരെയുള്ള പോലീസ് കേസും ജയില്‍വാസവും രാമലീലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകരെ പോലും അതിശയിപ്പിക്കുംവിധം ചിത്രം ബോക്സോഫീസില്‍ ഹിറ്റായിരുന്നു. സെപ്റ്റംബര്‍28ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. മുളകുപാടം ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രം.
ബന്ധപ്പെട്ട വാര്‍ത്ത