Celebs»Balan K. Nair»Biography

    ബാലൻ കെ നായർ ജീവചരിത്രം

     പ്രശസ്ത അഭിനേതാവാണ് ബാലന്‍ കെ.നായര്‍. 1933 ഏപ്രില്‍ 4നു കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി എന്ന സ്ഥലത്ത് രാമന്‍- നായര്‍ദേവകിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സിനിമാമേഖലയിലേക്കു വരുന്നതിനു   മുന്‍പ് അദ്ദേഹം കോഴിക്കോട്ട്  മെക്കാനിക്ക് ആയി ജോലിചെയ്തു. സ്വന്തമായി ഒരു ലോഹ വര്‍ക്ക്‌ഷോപ്പ് ഉണ്ടായിരുന്നു. അക്കാലയളവില്‍ കോഴിക്കോട് സംഗമം തീയേറ്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. വിവാഹത്തിനുശേഷം പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂരേക്ക് താമസം മാറി. 1972ല്‍ പുറത്തിറങ്ങിയ നിഴലാട്ടം ആണ് ആദ്യ ചിത്രം. പി.എന്‍. മേനോന്‍ ആയിരുന്നു  ചിത്രത്തിന്റെ സംവിധായകന്‍. പിന്നീട് സിനിമയില്‍ സജീവമായ അദ്ദേഹം മലയാളത്തില്‍ 300ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതില്‍ ഭൂരിഭാഗവും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു. 

    ഈനാട്, ആര്യന്‍, ഒരു വടക്കന്‍ വീരഗാഥ എന്നിവ ബാലന്‍ കെ. നായരുടെ പ്രശസ്തമായ ചിത്രങ്ങളില്‍ ചിലതാണ്. അതിഥി, തച്ചോളി അമ്പു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് ഏറ്റവും നല്ല അഭിനയത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഓപ്പോള്‍ എന്ന ചിത്രത്തിലെ പരിവര്‍ത്തനം വന്ന സൈനിക ഓഫീസറുടെ കഥാപാത്രത്തിന് ബാലന്‍ കെ. നായര്‍ക്ക് 1981ല്‍ മികച്ച നടനുള്ള പരമോന്നത ബഹുമതിയായ ഭരത് അവാര്‍ഡ് ലഭിച്ചു. അദ്ദേഹത്തിന്റെ അവസാന ചിത്രം 1990ല്‍ പുറത്തുവന്ന കടവ് എന്ന ചിത്രമായിരുന്നു. ഒരു തോണിക്കാരന്റെ വേഷമായിരുന്നു ഇതില്‍ ബാലന്‍ കെ നായര്‍ക്ക്. ശാരദ നായറാണ് ഭാര്യ. അനില്‍, മേഘനാഥന്‍, അജയകുമാര്‍, ലത, സുജാത എന്നിവരാണ് മക്കള്‍. അസുഖത്തെതുടര്‍ന്ന് 2000 ഓഗസ്റ്റ് 26നു  അന്തരിച്ചു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X