X
ഹോം » താരങ്ങള്‍ » ഭദ്രൻ » ജീവചരിത്രം
ഭദ്രൻ
Director/Screenplay Writer/Story Writer

ഭദ്രൻ ജീവചരിത്രം

പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് ഭദ്രന്‍. 1952 നവംബര്‍ 22ന് കോട്ടയം ജില്ലയിലെ പാലായില്‍ ജനനം. രാജന്‍കുട്ടി മാട്ടേല്‍ ത്രേസ്യാമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഹരിഹരിന്‍ സംവിധാനം ചെയ്ത രാജഹംസം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. സിനിമയുടെ സംവിധാന സഹായിയായിരുന്നു ഭദ്രന്‍. തുടര്‍ന്ന് 1980ല്‍ പുറത്തിറങ്ങിയ ലാവ, 1981ല്‍ പുറത്തിറങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളുടെ സഹസംവിധായകനായി.

പിന്നീട് 1982ല്‍ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. തുടര്‍ന്ന് ചങ്ങാത്തം, അയ്യര്‍ ദി ഗ്രേറ്റ്, അങ്കിള്‍ ബണ്‍, സ്ഫടികം, സിദ്ധാര്‍ത്ഥ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

1995ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം സ്ഫടികം ഭദ്രന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റു ചിത്രങ്ങളിലൊന്നായ സ്ഫടികം ഡിജിറ്റല്‍ റീമാസ്റ്ററിംഗ് പൂര്‍ത്തിയാക്കി 2023 ഫെബ്രുവരി 9ന് വീണ്ടും റീ റിലീസ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+