ഭാഗ്യലക്ഷ്മി ജീവചരിത്രം

  മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത ഡബിങ്ങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി.കുമാരൻ നായരുടേയും ഭാർഗവി അമ്മയുടേയും മകളായി പാലക്കാട് ജനനം. വളരെ ചെറുപ്രായത്തിലേ മതാപിതാക്കളെ നഷ്ടമായ ഭാഗ്യലക്ഷിമി വളർന്നത് അനാഥാലയത്തിലായിരുന്നു.പിന്നീട് വല്യമ്മയോടൊപ്പം ചെന്നൈയിൽ ജീവിച്ചു.വല്യമ്മയുടെ പ്രേരണയും നിർബന്ധവുമാണ് സിനിമാരംഗത്തേക്ക് എത്തിച്ചത്.ബാല്യകാലം മുതൽ സ്വന്തം കാലിൽ നിൽക്കുകയും ഏകദേശം 10 വയസ്സുമുതൽ ഡബ്ബിങ് രംഗത്ത് എത്തി കുടുംബത്തിനു വരുമാനമാകയും ചെയ്തു. 

  1975ൽ പുറത്തിറങ്ങിയ അപരാധി എന്ന ചിത്രത്തിലാണ് ആദ്യമായി ശബ്ദം നൽകിയത്. ഏതാനും സിനിമകളിൽ അഭിനയിച്ചെങ്കിലും അഭിനയം തന്റെ പണിയല്ല എന്നു തിരിച്ചറിഞ്ഞ ഭാഗ്യലക്ഷ്മി ഡബ്ബിംഗ് രംഗത്ത് ശ്രദ്ധപതിപ്പിച്ചു.നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ഡബ്ബിങ്ങോടെ തിരക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റായി അവർ മാറി. 

  നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾ‌ക്ക് ശബ്ദം നൽ‌കിയിട്ടുണ്ട്.1991 ൽ ഡബ്ബിങ് ആർട്ടിസ്റ്റിനു കേരള സർക്കാർ അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആദ്യ പുരസ്കാരം ഭാഗ്യലക്ഷ്മിയെ തേടിയെത്തി. അതിനുശേഷം മൂന്നു തവണ സംസ്ഥാന അവാർഡ് നേടി. വിവാഹിതയായ ഇവർ ഏറെനാളായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണ്. നിധിൻ ,സച്ചിന്‍ എന്നീ രണ്ടു മക്കളുണ്ട്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X