ചെറിയ കഥാപാത്രങ്ങളിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ചലച്ചിത്ര അഭിനേതാവാണ് ബിനീഷ് ബാസ്റ്റിന്‍. ബോഡി ബില്‍ഡിങ്ങിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. കൊച്ചി തോപ്പുംപടിയിലാണ് വീട്. സിനിമയില്‍ വരുന്നതിനു മുന്‍പ് ടൈല്‍സിന്റെ പണിയായിരുന്നു ബിനീഷിന്. എന്നാല്‍ പതിനാല് വര്‍ഷത്തോളം ടൈല്‍സ് പണിയില്‍ നില്‍ക്കുമ്പോഴും സിനിമ തന്നെയായിരുന്നു മോഹം.ഇതിനിടയിലാണ് ബോഡി ബില്‍ഡിങ്ങ് ചെയ്യുന്നത്. 2005ല്‍മിസറ്റര്‍ എറണാകുളമായിരുന്നു ബിനീഷ്.അക്കാലത്ത് ചില പരസ്യങ്ങളിലു അഭിനയിച്ചിരുന്നു.
ദിലീപ് നായകനായി എത്തിയ പാണ്ടിപ്പട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.മിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു. തുടര്‍ന്ന് പോക്കിരിരാജ,പാസഞ്ചര്‍,അണ്ണന്‍ തമ്പി,എയ്ഞ്ചല്‍ ജോണ്‍,ഹോളിവുഡ് ചിത്രമായ ഡാം 999 തുടങ്ങി 80 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.
ഈ സിനിമകളിലെല്ലാം പേരില്ലാത്ത വേഷങ്ങളിലാണ് അഭിനയിച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ പാവാടയിലാണ് അറിയപ്പെടുന്ന വേഷങ്ങളില്‍ അഭിനയിക്കുന്നത്. നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവില്‍ മട്ടാഞ്ചേരി മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
തെരി എന്ന തമിഴ് സിനിമയില്‍ ഇളയദളപതി വിജയിക്കൊപ്പം അഭിനയിച്ചതോടെയാണ് നല്ല വേഷങ്ങള്‍ താരത്തെ തേടി എത്തിയത്.ചിത്രത്തില്‍ ഒരു മലയാളി വില്ലനെ സംവിധായകന്‍ ആറ്റ്‌ലി തേടിയിരുന്നു .നിരവധി പേരുടെ ഫോട്ടോകള്‍ കണ്ടെങ്കിലും പറ്റിയ ആളെ കിട്ടിയില്ല.ചെന്നൈയിലെ സ്‌ക്രീന്‍ ടച്ച് എന്ന ഏജന്‍സി വഴി ലഭിച്ച ഫോട്ടോ കണ്ടാണ് ബിനീഷിനെ വില്ലനാകാന്‍ വിളിക്കുന്നത്. തെറിക്കുശേഷം അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.