CelebsbredcrumbBlessybredcrumbBiography

    ബ്ലെസ്സി ജീവചരിത്രം

    പദ്മരാജൻ, ഭരതൻ എന്നിവരുടെ ശിഷ്യനായിരുന്ന മലയാള ചലച്ചിത്ര സംവിധായകനാണ് ബ്ലെസി. വ്യത്യസ്തമായ കഥ, മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഹൂർത്തങ്ങൾ, കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയാൽ ശ്രദ്ധിക്കപ്പെട്ടതാണിദ്ദേഹത്തിൻറെ ചിത്രങ്ങൾ.സാധാരണ മനുഷ്യൻ അസാധാരണ സാഹചര്യങ്ങളിൽ ചെന്നു പെടുമ്പോളുണ്ടാകുന്ന ശാരീരിക-മാനസിക വ്യഥകൾ ഇവയിൽ പ്രതിപാദിക്കപ്പെടുന്നു. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് കാഴ്ച (2004).ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചതും ബ്ലെസി തന്നെയായിരുന്നു. ഈ ചിത്രം വാണിജ്യപരമായും, കലാപരമായും നല്ല വിജയം കൈവരിക്കുകയുണ്ടായി.ബ്ലെസിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു തന്മാത്ര (2005). 

    സർക്കാർ ഉദ്യോഗസ്ഥനായ ഒരു സാധാരണക്കാരന്റെ ജീവിതം അൽഷിമേഴ്സ് എന്ന രോഗം ബാധിക്കുന്നതു മൂലം തകർന്നടിയുന്നതാണ് ഈ ചിത്രത്തിലൂടെ ബ്ലെസി കാണിച്ചുതരുന്നത്. മോഹൻലാൽ ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.ഈ ചിത്രത്തിലൂടെ ബ്ലെസിക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുകയുണ്ടായി. ബ്ലെസിയുടെ മൂന്നാമത്തെ ചിത്രമാണ് പളുങ്ക് (2006).ഒരു കുടിയേറ്റ കർഷകന്റെ കഥയാണ് ഈ ചിത്രത്തിൽ ബ്ലെസി പറഞ്ഞത്. മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്തത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ പണിപ്പുരയിലാണ് ബ്ലെസ്സി ഇപ്പോൾ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X