ചെമ്പിൽ അശോകൻ ജീവചരിത്രം
ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്രതാരമാണ് ചെമ്പില്‍ അശോകന്. പ്രൊഫഷണല്‍ നാടകരംഗത്തുനിന്നുമാണ് സിനിമയിലേക്കെത്തുന്നത്.ചെറുപ്പം മുതലേ അഭിനയത്തിനോടായിരുന്നു താല്പര്യം.ആ താല്പര്യം മിമിക്രി രംഗത്തേക്ക് എത്തിച്ചു. മിമിക്രി രംഗത്തുനിന്നും പിന്നീട് നാടകങ്ങളിലേക്ക് മാറി.
പിന്നീടങ്ങോട്ട് 18 വര്‍ഷം തുടര്‍ച്ചയായി നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 200ലധികം നാടകങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യ്തു.ചലച്ചിത്രതാരം മമ്മൂട്ടി വഴിയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. അദ്ധേഹത്തിന്റെ സഹോദരന് ഇബാഹിംകുട്ടി സംവിധാനം ചെയ്ത ജ്വാല എന്ന സീരിയലിലാണ് ആദ്യമായി അഭിനയിക്കുന്നത്.പിന്നീട് നിരവധി സീരിയലുകളില്‍ അഭിനയിച്ചു.അരനാഴികനേരം, ഡിറ്റക്ടീവ് ആനന്ദ് എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
സീരിയലിലെ അഭിനയം ശ്രദ്ധയില്‍പെട്ട സംവിധായകന് സത്യന് അന്തിക്കാട് അദ്ധേഹത്തിന്റെ ചിത്രമായ ഭാഗ്യദേവതയിലേക്ക് ക്ഷണിച്ചു.തുടര്‍ന്ന് അദ്ധേഹത്തിന്റെ ചിത്രങ്ങളായ കഥ തുടരുന്നു, സ്നേഹവീട്, പുതിയതീരങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.ഇതുവരെയായി 130ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.വെള്ളിമൂങ്ങ, മണിരത്നം, ലൈഫ് ഓഫ് ജോസൂട്ടി, കമ്മട്ടിപാടം, തോപ്പില്‍ ജോാപ്പന്, പുലിമുരുകന് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ മികച്ചവയായിരുന്നു. ഭാര്യ ഗിരിജ, മക്കള്‍ അരണ് ശങ്കര്‍, ആനന്ദ് ശങ്കര്‍.