Celebs»Cochin Haneefa»Biography

    കൊച്ചിൻ ഹനീഫ ജീവചരിത്രം

    കൊച്ചിൻ ഹനീഫ തെന്നിന്ത്യൻ സിനിമയിലെ ഒരു നടനും, സം‌വിധായകനും, തിരക്കഥാകൃത്തുമായിരുന്നു. 1951 ഏപ്രിൽ 22-നാണ് അദ്ദേഹത്തിൻറെ ജനനം. മലയാളത്തിലും, തമിഴിലും നിരവതി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച ഹനീഫ 70-തുകളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത് . ഇടക്കാലത്തു തമിഴിൽ സം‌വിധായകനും, തിരക്കഥാകൃത്തുമായി ജോലി ചെയ്തു. പിന്നീട് മലയാളത്തിൽ ഹാസ്യനടനായി മടങ്ങിയെത്തി ശ്രദ്ധിക്കപ്പെട്ടു. അഷ്ടവക്രൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിൻറെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയ ഹനീഫ അതിൽ പ്രശസ്തനാവുകയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി 300-ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001-ൽ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ഹനീഫയെ തേടി എത്തി. തമിഴിലും മറ്റു ഭാഷകളിലും വി എം സി ഹനീഫ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 2010 ഫെബ്രുവരി മാസം 2-ന് അദ്ദേഹം മരണത്തിന് കീഴടങ്ങി.

     

     

     

     

     

     

     

     

     

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X