04 Aug, 1969 | Kozhikode, Kerala, India
Screenplay Writer
മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്താണ് ദീദി ദാമോദരന്‍. പ്രശസ്ത തിരക്കഥകൃത്തായ ടി. ദാമോദരന്റെ യും പുഷ്പയുടെയും മകളാണ്. ചലച്ചിത്രനടി സീമയുമായി ദീദി നടത്തിയ സംഭാഷണങ്ങൾ വിശുദ്ധ ശാന്തി - സീമയുടെ ജീവിതവും സിനിമയും എന്ന പേരിൽ മാതൃഭൂമി പുറത്തിറക്കിയിട്ടുണ്ട്. ചലച്ചിത്ര പ്രവർത്തകരുടെ സാംസ്കാരിക സംഘടനയായ മാക്ടയുടെ മുൻ എക്സിക്യൂട്ടീവ് അംഗമാണ്. മലയാള സിനിമയിൽ ആദ്യമായി രൂപം കൊണ്ട സ്തീകൾക്കായുള്ള കൂട്ടായ്മ ( വുമൺ ഇൻ സിനിമാ കലക്ടീവ് ) യുടെ സ്ഥാപകാംഗവും സജ്ജീവ പ്രവർത്തകയുമാണ്. 2008 ൽ ജയരാജ് സംവിധാനം ചെയ്ത 'ഗുൽമോഹർ ' എന്ന സിനിമക്ക് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ചലച്ചിത്ര രംഗത്തേക്ക് കടന്നത്. തിരക്കഥയുടെ ശക്തി തെളിയിച്ച ചിത്രമെന്ന ജൂറിയുടെ പ്രത്യേക പരാമർശത്തോടെ 'ഗുൽമോഹർ ' 2008 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009 ൽ 10 സംവിധായകർ ഒരുമിപ്പിച്ച ഒരുക്കിയ 'കേരള കഫേ' യിൽ രേവതി സംവിധാനം ചെയ്ത 'മകൾ ' , 2011 ൽ ജയരാജ് സംവിധാനം ചെയ്ത " നായിക " എന്നീ സിനിമകൾക്ക് തിരക്കഥകളൊരുക്കി. 2011 ൽ മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയിൽ തിരക്കഥാകൃത്തെന്ന നിലക്ക് ആദ്യത്തെ വനിതാ അംഗമായി . 2016 ൽ നിരവധി അന്താരാഷ്ട ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ട ജയൻ ചെറിയാൻ സംവിധാനം ചെയ്ത ക ബോഡി സ്കേപ്പ് എന്ന ചിത്രത്തിൽ തിരക്കഥാ കൺസൾട്ടന്റായി . നിർമ്മാണത്തിലിരിക്കുന്ന ജോൺ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്യുന്ന "ജോൺ " ആണ് പൂർത്തിയായ സിനിമ . മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഫുൾ വുമൺ ക്രൂ സിനിമയായി വിഭാവനം ചെയ്ത മുക്ത സംവിധാനം ചെയ്യുന്ന വയലറ്റസ് എന്ന സിനിമയുടെ അണിയറയിലും ദീദിയുണ്ട് എൺപതുകളുടെ മധ്യത്തിൽ കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണ വേള മുതൽ അതിന്റെ ഭാഗമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിലെ എം.ഫിൽ പOനത്തിന് ശേഷം ഫിലീം സ്റ്റഡീസിൽ പി.എച്ച്.ഡി.പ0നം നടത്തി വരവെയാണ് സ്വതന്ത്ര തിരക്കഥാ രചനയിലേക്ക് വരുന്നത്. സ്കൂൾ പഠനകാലം മുതൽ അച്ഛൻ തിരക്കഥാകൃത്ത് ടി ദാമോദരൻ മാഷിന്റെ തിരക്കഥകളുടെ പകർത്തെഴുത്തുകാരിയെന്ന നിലക്കാണ് തിരക്കഥാരചനയിൽ പ്രാഥമിക പരിശീലനം നേടുന്നത്. വിശ്രുത സിനിമകളായ ഈനാട് , ഇന്നല്ലെങ്കിൽ നാളെ , 1921 , കാലാപാനി എന്നിവ ഇതിൽ ഉൾപ്പെടും. കോഴിക്കോട് ഐ.എച്ച്.ആർ.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇംഗ്ലീഷ് /ചലച്ചിത്ര പഠനവിഭാഗത്തിന്റെ വകുപ്പ് മേധാവിയാണ് .
| പേര് | ദീദി ദാമോദരന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 04 Aug 1969 |
| പ്രായം | 57 |
| ജനിച്ച സ്ഥലം | Kozhikode, Kerala, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ദീദി ദാമോദരന്‍ ആസ്തി |
|
| ആസ്തി | |
The age of ദീദി ദാമോദരന്‍ in the 2026 was 57.
The ദീദി ദാമോദരന്‍'s was born in Kozhikode, Kerala, India.
The DOB for ദീദി ദാമോദരന്‍ was 04 Aug 1969.
The most recent movies for ദീദി ദാമോദരന്‍ is ഗുല്‍മോഹര്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.