X
ഹോം » താരങ്ങള്‍ » ഗണപതി » ജീവചരിത്രം
ഗണപതി
Actor/Screenplay Writer

ഗണപതി ജീവചരിത്രം

പാലു പഴവും എന്ന ഒരൊറ്റ ഗാനം മതി പ്രേക്ഷകര്‍ക്ക് ഗണപതി എന്ന താരത്തെ ഓര്‍ക്കാന്‍. വിനോദയാത്ര എന്ന ചിത്രത്തിലെ ആ രംഗമാണ് ഗണപതി എന്ന  അഭിനേതാവിനെ പ്രശസ്തനാക്കുന്നത്. ബാലതാരമായാണ് ഗണപതി ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഒരു പരസ്യ ചിത്രത്തിലൂടെയാണ് ദിലീപ് നായകനായി എത്തിയ വിനോദയാത്രയില്‍ എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന ആകര്‍ഷണം പാലും പഴവും കൈകളിലേന്തി എന്ന ഗാനമായിരുന്നു. പാട്ടിലൂടെ മികച്ച സ്വീകാര്യതയാണ് ഗണപതിക്ക് ലഭിച്ചത്.  ആ ചിത്രത്തിനുശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍'.  എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. മിസ്റ്റര്‍ ആന്റ് മിസ് റൗഡി, പടയോട്ടം, ചങ്ക്‌സ്, പുത്തന്‍ പണം, ജോര്‍ജ്ജേട്ടന്‍സ് പൂരം, ഹണി ബീ, കവി ഉദ്ധേശിച്ചത് തുടങ്ങിയ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+