ഗോകുല്‍ സുരേഷ് ഗോപി
ഗോകുല്‍ സുരേഷ് ഗോപി ജീവചരിത്രം
പ്രശസ്ത ചലച്ചിത്രതാരം സുരേഷ് ഗോപിയുടെ മകനും ചലച്ചിത്ര നടനുമാണ് ഗോകുല്‍ സുരേഷ് ഗോപി. ആദ്യമായി അഭിനയിച്ച ചിത്രം 2016ല്‍ പുറത്തിറങ്ങിയ മുത്തുഗവു ആണ്. നവാഗതനായ വിപിന്ദാസായിരുന്നു ചിത്രത്തിന്റെ സംവിധായകന്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇര, മാസ്റ്റര്‍പീസ്, ഇളയരാജ, സൂത്രക്കാരന്‍, സായാഹ്ന വാര്‍ത്തകള്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.