X
ഹോം » താരങ്ങള്‍ » ഇളയരാജ » ജീവചരിത്രം
ഇളയരാജ
Music Director/Singer

ഇളയരാജ ജീവചരിത്രം

ഒരു ഇന്ത്യൻ സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമാണ് ഇളയരാജ. തമിഴ്നാട്ടിലെ തേനി ജില്ലയിലെ പണ്ണയപുരം ഗ്രമത്തിൽ ഒരു സാധരണ കുടുംബത്തിൽ ജനനം. ജനിച്ചു വീണത് സംഗീതം തുളുമ്പുന്ന മണ്ണിലായതു കൊണ്ട തന്നെ സംഗീതം ഇളയംരാജയ്ക്ക് അന്യമല്ലായിരുന്നു. 

കൗമരത്തിൽ തന്നെ സഹോദരന്റെ സംഗീത സംഘത്തിലൂടെയാണ്  പട്ടിന്റെ  ലോകത്തിലേയ്ക്ക് ചുവട് വച്ചിരുന്നു. ഒരു ദശാബ്ദക്കാലം ദക്ഷിണേന്ത്യയിൽ ഇവർക്കൊപ്പം പാടി.

1970 കളിലായിരുന്നു സിനിമയിലുള്ള ഇളയരാജയുടെ ചുവട് വയ്പ്പ്.1976-ൽ 'അന്നക്കിളി' എന്ന സിനിമക്ക് സംഗീതസംവിധാനം നിർവഹിച്ചാണ് ഇളയരാജ ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്.  

അമ്മക്കിളി എന്ന ചിത്രത്തിനു വേണ്ടി അമ്മക്കിളി ഉന്നെ തേടുതേ എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ അദ്ദേഹം കടന്നു കൂടി. പിന്നീടുള്ള അദ്ദേഹത്തിന്റെ സിനിമ സംഗീത ലോകത്തിലേയ്ക്കുള്ള വളർച്ച അത്ഭുതപ്പെടുത്തും തരത്തിലുള്ളതായിരുന്നു. തമിഴ്നാടിന്റെ ഉൾനാടൻ സംഗീതവും പശ്ചാത്യ സംഗീതവും ചേർത്ത് സംഗീത ലോകത്തെ സ്വന്തമായി ഒരു ശൈലി ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് നിഷ്പ്രയാസം  സാധിച്ചിരുന്നു. 1980 കളിൽ ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ കുലപതിയായി അവരോധിക്കപ്പെട്ടു

വിവിധ ഇന്ത്യൻ ഭാഷകളിലായി 4500-ഓളം ചിത്രങ്ങൾക്കു വേണ്ടി ഇദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കൂടാതെ 800-റിൽ പരം ചിത്രങ്ങൾക്ക് പിന്നണി സംഗീതവും ഒരുക്കിയിട്ടുണ്ട്. 1993-ൽ ക്ലാസ്സിക് ഗിറ്റാറിൽ ലണ്ടനിലെ ട്രിനിറ്റ് സ്കൂൾ ഓഫ് മ്യൂസിക്സിൽ നിന്നും സ്വർണ്ണമെഡലോടെ ഡിപ്ലോമ കരസ്ഥമാക്കി. 

ഇളയരാജ തമിഴ്നാടിന്റെ ഗ്രാമീണസംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ സ്ഥാപിക്കുകയുണ്ടായി. 
 
1991 ൽ അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച ദളപതി എന്ന ചിത്രത്തിലെ രാക്കമ്മാ കയ്യെ തട്ട് എന്ന ഗാനം ലോകത്തിലെ ഏറ്റവും മികച്ച പത്ത് ഗാനങ്ങളിലൊന്നായി ബി.ബി.സി തിരഞ്ഞെടുത്തിരുന്നു. ഇത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒന്നാണ്. ആദ്യത്തെ നാലാം സ്ഥാനത്തായാണ് ഗംന ഇടംപിടിച്ചത്. കൂടാതെ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ഇളയ രാജയെ നേടിയെത്തിയിരുന്നു. 2010 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
 
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+