ജെയിംസ് ആല്‍ബര്‍ട്ട്
Born on kollam, kerala
ജെയിംസ് ആല്‍ബര്‍ട്ട് ജീവചരിത്രം
സിനിമാ തിരക്കഥാകൃത്താണ് ജെയിംസ് ആല്‍ബര്‍ട്ട്. കൊല്ലം സ്വദേശിയാണ്. സെന്റ് അലോഷ്യസ് കോളേജ്, ഫാത്തിമാ കോളേജ് എന്നിവിടങ്ങളില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുങ്കുമം എന്ന വാരികയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. ക്ലാസ്മേറ്റ്സ്, സൈക്കിള്‍, ഇവിടം സ്വര്‍ഗ്ഗമാണ്, വെനീസിലെ വ്യാപാരി, ജവാന് ഓഫ് വെള്ളിമല എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന് മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മെറീനയാണ് ഭാര്യ.ആല്‍ബര്‍ട്ട് ആന്റണി, ജെസ്സി എന്നിവരാണ് മക്കള്‍.