X
ഹോം » താരങ്ങള്‍ » ജനാർദ്ദനൻ » ജീവചരിത്രം
ജനാർദ്ദനൻ
Actor

ജനാർദ്ദനൻ ജീവചരിത്രം

മലയാള ചലച്ചിത്രവേദിയിലെ ഒരു നടനാണ് ജനാർദ്ദനൻ. ആദ്യകാലത്ത് പ്രതിനായകവേഷങ്ങളിൽ അഭിനയം കേന്ദ്രീകരിച്ചിരുന്ന ജനാർദ്ദനൻ ഹാസ്യവേഷങ്ങളിലാണ് ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്. 1977-ൽ രവികുമാർ സംവിധാനം ചെയ്ത 'അച്ചാരം അമ്മിണി ഓശാരം ഓമന' എന്ന ചിത്രത്തിലൂടെയാണ് ജനാർദ്ദനൻ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 

പി എൻ മേനോൻ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിലെ മഹാദേവൻ എന്ന കഥാപാത്രത്തിലൂടെയാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കെ മധു സം‌വിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ഒരു സി ബി ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ്‌ പ്രതിനായകവേഷത്തിൽ നിന്ന് ഹാസ്യാഭിനേതാവ് എന്ന നിലയിലേക്ക് ജനാർദ്ദനൻ മാറിയത്. 

പിന്നീട് 180-ലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഇപ്പോഴും ചലച്ചിത്ര രംഗത്ത് സജീവമാണ്. ഘനഗാംഭീര്യമുള്ള ശബ്ദമാണ് അദ്ദേഹത്തിൻറെ മുതൽകൂട്ട്. പല മിമിക്രി താരങ്ങളും അദ്ദേഹത്തിന്റെ ശബ്ദം മിമിക്രി വേദികളിൽ അനുകരിക്കാറുണ്ട്.
 
 
 
 
 
 
 
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+