Celebs»Jaya Noushad»Biography

    ജയ നൗഷാദ് ജീവചരിത്രം

    പ്രശസ്ത നാടക-ചലച്ചിത്ര നടിയാണ്‌ ജയ നൗഷാദ്.കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ ചന്ദ്രൻനായരുടേയും പത്മാവതിയമ്മയുടേയും മകളായി ജനിച്ചു. ഉണ്ണികുളം യു.പി. സ്‌കൂളിൽ നാലാം തരത്തിൽ പഠിക്കുമ്പോൾ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിച്ച് സബ്ജില്ലാ കലോൽസവത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിരുന്നു.എട്ടാം ക്ലാസിൽ വച്ച് ആദ്യമായി അമേച്വർ നാടകത്തിൽ അഭിനയിച്ചു.
     
    16-ആം വയസ്സിൽ അഭിനയം നിർത്തി ഏഴു വർഷത്തോളം കഥാപ്രസംഗം അവതരിപ്പിച്ചു കഴിഞ്ഞു. ചേളന്നൂർ എസ് എൻ കോളേജിൽ ഡിഗ്രി അഭ്യസിച്ചു.ഇരുപത്തിമൂന്നാം വയസ്സിൽ നാടകരംഗത്ത് തിരികെയത്തി.  
     
    പൂക്കാട് കലാലയത്തിന്റെ 'പൂന്താനപർവ്വം ' എന്ന നാടകത്തിൽ ഉമാ അന്തർജ്ജനത്തിന്റെ വേഷം അവതരിപ്പിച്ചു.ഈ നാടകം 250-ഓളം വേദികളിൽ അരങ്ങേറിയിരുന്നു.ഓര്‍മ,സമുദായം,ഓടുന്നോന്‍,ഈഗിള്‍ തുടങ്ങിയവയാണ് അഭിനയിച്ച ചലച്ചിത്രങ്ങള്‍.നാടകനടനായ നൗഷാദാണ് ജയയുടെ ഭർത്താവ്. രണ്ട് 
    പെണ്മക്കൾ: സ്വാതി, നിള. 
     
     
    2010-ല പ്രൊഫഷണൽ നാടകമത്സരത്തിൽ നെല്ലിലെ അഭിനയത്തിന് കേരള സംഗീതനാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X