Celebs » Jayasurya » Biography
ജീവചരിത്രം
ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടനാണ്‌ ജയസൂര്യ, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയാണ് സ്വദേശം. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ ജയസൂര്യ ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്. ദോസ്ത് (2001) എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയിൽ എത്തിയത്. 2002-ൽ വിനയൻ സംവിധാനം ചെയ്ത 'ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ' എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി. ഇതേ ചിത്രത്തിന്റെ തമിഴ് റീമേക്കായ എൻ മാനവനിലും അഭിനയിച്ചു. ഒന്നിലേറെ നായകൻമാരുള്ള ചിത്രങ്ങളാണ് ഈ നടന് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ് തുടങ്ങിയവ ഉദാഹരണം. അഞ്ച് തമിഴ് ചിത്രങ്ങളിൽ ജയസൂര്യ അഭിനയിച്ചിട്ടുണ്ട്. നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും, നർമരംഗങ്ങളിലെ മികവുമാണ് ജയസൂര്യയുടെ വളർച്ചക്ക് സഹായകമായത്.