ചലച്ചിത്ര അഭിനേതാവാണ് ജിനു ജോസഫ്. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിതത്തില്‍ മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2011ല്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ എന്ന ഗ്യാങ്ങ്സ്റ്ററിനെ അവതരിപ്പിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. സംവിധായകന്‍ അമല്‍ നീരദിന്റെ ചിത്രങ്ങളിലാണ് പ്രധാനമായും അഭിനയിച്ചിട്ടുള്ളത്. ഇയോബിന്റെ പുസ്തകം, റാണി പത്മിനി, നോര്‍ത്ത് 24 കാതം, സിഐഎ, ഉസ്താദ് ഹോട്ടല്‍, ബാച്ചിലര്‍ പാര്‍ട്ടി, എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.