മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ജോബി മുണ്ടമറ്റം. ആന്റിക്രൈസ്റ്റ്,ഹണീ ബി, കിളി പോയി,ഹായ് അയാം ടോണി, മാന്നാര്‍ മത്തായി സ്പീക്കിങ്ങ് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ജീന്‍ പോള്‍ ലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഹാസ്യ പ്രണയ ചിത്രമാണ് 'ഹണീ ബീ'. ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്. വിനയ് ഗോവിന്ദ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് കിളിപോയി. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ ആസിഫ് അലി, അജു വര്‍ഗീസ്, സമ്പത്ത് രാജ്, ശ്രീജിത്ത് രവി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ഹണി ബീ എന്ന ചിത്രത്തിനുശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹായ് അയാം ടോണി. ബെംഗളുരു നഗരത്തില്‍ ഒരു ദിവസം കൊണ്ട് നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രം അവതരിപ്പിച്ചത്. എസ് ജെ എം എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ലാല്‍, ആസിഫ് അലി, മിയ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മാന്നാര്‍ മത്തായി സ്പീക്കിങ്ങ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2. മാമാസ് സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ ഇന്നസെന്റ്, മുകേഷ്, സായി കുമാര്‍, ബിജു മേനോന്‍, അപര്‍ണ ഗോപിനാഥ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ആന്റിക്രൈസ്റ്റ്. പ്രിത്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബൈബിളിലെ അന്തി ക്രിസ്തു എന്ന കഥാപാത്രത്തെ ആസ്പദമാക്കി ലോകാവസ്സാനത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.