പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനാണ് ജോമോന്‍ ടി ജോണ്‍. ആലപ്പുഴയിലെ ചേര്‍ത്തലയിലാണ് ജനനം. ചേര്‍ത്തല സെന്റ് മൈക്കിള്‍ കോളേജ്, ബാംഗ്ലൂരിലെ ഗവ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ നിന്നും പഠനം. സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.
ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് മലയാള മനോരമ സംഘടിപ്പിച്ച വിക്ടര്‍ ജോര്‍ജ് അനുസ്മരണ ഫോട്ടോഗ്രാഫി മത്സരത്തില്‍ രണ്ടു തവണ വിജയിയായിരുന്നു. 'ഡാഡികൂള്‍' എന്ന ചിത്രത്തില്‍ ക്യാമറ അസിസ്റ്റന്റായിരുന്നു. പിന്നീട് മധു നീലകണ്ഠനോടൊപ്പം പരസ്യങ്ങള്‍ ചെയ്തുതുടങ്ങി. തുടര്‍ന്നങ്ങോട്ട് മികച്ച ഫ്രെയിമുകളിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു.
ചാപ്പാകുരിശ്, ബ്യൂട്ടിഫുള്‍, അയാളും ഞാനും തമ്മില്‍, പിക്കറ്റ് 43, ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍, തിര തുടങ്ങിയവ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ഛായാഗ്രാഹകനു പുറമെ കൈരളി എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ്. സിദ്ധാര്‍ത്ഥ ശിവയുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം കേരളത്തിലെ ആദ്യ കപ്പലായിരുന്ന എംവി കൈരളിയുടെ കഥയാണ് പറയുന്നത്.
കേരളത്തിന്റെ തന്നെ ചരിത്രത്തിന്റെ ഭാഗമായ കേരളാ ഷിപ്പിങ്ങ് കോര്‍പറേഷന്റെ കൈരളി എന്ന കപ്പല്‍ 49 ആളുകളെയും 20,000 ടണ്‍ ഇരമ്പ് ദാതുക്കളെയുംകൊണ്ട് 1979 ജൂലൈ 3ന് അപ്രത്യക്ഷമാവുകയായിരുന്നു. ഈ സംഭവമാണ് ചലച്ചിത്രമായി പ്രേക്ഷകനുമുന്നില്‍ എത്തുന്നത്. പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍.