പ്രശസ്ത ചലച്ചിത്ര അഭിനേതാവും വാദ്യകലാകാരനുമാണ് കലാമണ്ഡലം കേശവന്‍.1936 മെയ് 18ന് പാലക്കാടു ജില്ലയിലെ പെരിങ്ങോട്ട് എന്ന സ്ഥലത്ത് ജനനം.കുറുങ്കാട്ടുമനയ്ക്കല്‍ വാമനന്‍ നമ്പൂതിരിയും നീട്ടിയത്തു വീട്ടില്‍ ജാനകി അമ്മയുമാണ് മാതാപിതാക്കള്‍.ഒമ്പതാം വയസ്സില്‍ ചെണ്ട അഭ്യസിക്കാന്‍ തുടങ്ങി.അമ്മാവനായ നീട്ടിയത്തു ഗോവിന്ദന്‍നായര്‍, മൂത്തമന കേശവന്‍ നമ്പൂതിരി, കലാമണ്ഡലം അച്ചുണ്ണിപ്പൊതുവാള്‍ എന്നിവരാണ് വാദ്യകലയിലെ ഗുരുക്കന്മാര്‍.
1963 മുതല്‍ ഫാക്റ്റ് കഥകളി സ്‌കൂളില്‍ അദ്ധ്യാപകനായി. 1998ല്‍ ജയറാം, കലാഭവന്‍ മണി തുടങ്ങിയവര്‍ അഭിനയിച്ച കഥാനായകന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.പിന്നീട് വാനപ്രസ്ഥം, വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട് എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അറിയപ്പെടുന്ന എഴുത്തുകാരനും ബാലസാഹിത്യകാരനും കൂടിയാണു കലാമണ്ഡലം കേശവന്‍.
ഹേ ഭൂമികന്യേ, മേളം, കാര്‍ക്കോടകന്‍, ശാകുന്തളം, രഘുവിജയം, ഏകലവ്യനും അശ്വത്ഥാമാവും, സതിസുകന്യ, വിചിത്രവിജയം, മൃതസഞ്ജീവനി, രുസ്തവും സോറാബും, ഭീമബന്ധനം, കമലദളം, അരങ്ങത്തെ അത്ഭുതപ്രതിഭാസം, അരങ്ങിനു പിന്നില്‍, അമ്മേ കനിയൂ, തേന്‍തുള്ളി, ദശപുഷ്പങ്ങള്‍, മഹച്ചരിതമാല, സന്യാസിക്കഥകള്‍ എന്നിവയാണ് കൃതികള്‍. പാര്‍വതിയാണ് ഭാര്യ. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് 2009 ഏപ്രില്‍ 25ന് അന്തരിച്ചു.