X
കലവൂര്‍ രവികുമാര്‍
Director/Story Writer/Screenplay Writer

കലവൂര്‍ രവികുമാര്‍ ജീവചരിത്രം

തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് കലവൂര്‍ രവികുമാര്‍. ഏകദേശം പത്തോളം ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഒറ്റയാള്‍ പട്ടാളം, ഇഷ്ടം, നമ്മള്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, നവാഗതര്‍ക്ക് സ്വാഗതം, 101 വെഡ്ഡിംഗ്‌സ് എന്നിവ തിരക്കഥ രചിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ഒരിടത്തൊരു പുഴയുണ്ട്, ഫാദേര്‍സ് ഡേ, കുട്ടികളുണ്ട് സൂക്ഷിക്കുക, സൈലന്റ് റേഡിയോ എന്നിവയാണ് സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. 2008ല്‍ പുറത്തിറങ്ങിയ ഒരിടത്തൊരു പുഴയുണ്ട്, 2012ല്‍ റിലീസായ ഫാദേഴ്‌സ് ഡേ എന്നിവ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളാണ്. തന്നെക്കാള്‍ പ്രായമുള്ള സ്ത്രീയുമായി ഒരു യുവാവിനുണ്ടാകുന്ന ആത്മബന്ധത്തിന്റെ കഥയാണ്  സൈലന്റ് റേഡിയോ എന്ന ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലി, പ്രിയാ മണി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഇതിനുപുറമെ മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്, വി എസ്സും പെണ്‍കുട്ടികളും, പോക്കുവെയില്‍ ചുവപ്പ് എന്നീ പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ്. കലവൂര്‍ കുമാരന്‍, എന്‍ എം പത്മാവതി എന്നിവരാണ് മാതാപിതാക്കള്‍. 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+