കണ്ണന്‍ താമരക്കുളം ജീവചരിത്രം

    ചലച്ചിത്ര-സീരിയല്‍ സംവിധായകനാണ് കണ്ണന്‍ താമരക്കുളം.2015ല്‍ പ്രദര്‍ശനത്തിനെത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. ജയറാം, റിമി ടോമി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ദിനേഷ് പള്ളത്തായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്.2016ല്‍ ആടുപിലിയാട്ടം എന്ന ചിത്രം സംവിധാനം ചെയ്തു. അറുന്നൂറ്വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നതെന്ന് വിശ്വസിക്കപെടുന്ന മിത്തിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ ജയറാം,ഓം പുരി, സമ്പത്ത് രാജ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 

    2017ല്‍ ജയറാം, ഉണ്ണിമുകുന്ദന്‍, ആദില്‍ ഇമ്പ്രാഹിം, സഞ്ജു ശിവറാം, പ്രകാശ് രാജ് എന്നിവരെ പ്രധാന അഭിനേതാക്കളാക്കി അച്ചായന്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. ഡി എന്‍ വി പി ക്രിയേഷന്‍സിന്റെ ബാനറില്‍ സി കെ പത്മകുമാറാണ് ചിത്രം നിര്‍മ്മിച്ചത്. 2018ല്‍ ഉണ്ണിമുകുന്ദന്‍, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചാണക്യതന്ത്രം എന്ന ചിത്രം സംവിധാനം ചെയ്തു. മിറാക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. മലയാളചിത്രങ്ങള്‍ക്കു പുറമെ തമിഴില്‍ സുരയാടല്‍ എന്ന തമിഴ് ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X