X
കണ്ണൻ താമരക്കുളം
Director

കണ്ണൻ താമരക്കുളം ജീവചരിത്രം

ചലച്ചിത്ര-സീരിയല്‍ സംവിധായകനാണ് കണ്ണന്‍ താമരക്കുളം. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. ജയറാം, റിമി ടോമി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ദിനേഷ് പള്ളത്തായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 2016ല്‍ ആടുപിലിയാട്ടം എന്ന ചിത്രം സംവിധാനം ചെയ്തു. അറുന്നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നതെന്ന് വിശ്വസിക്കപെടുന്ന മിത്തിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ ജയറാം, രമ്യ കൃഷ്ണന്‍, ഓം പുരി, സമ്പത്ത് രാജ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 2017ല്‍ ജയറാം, ഉണ്ണിമുകുന്ദന്‍, ആദില്‍ ഇമ്പ്രാഹിം, സഞ്ജു ശിവറാം, പ്രകാശ് രാജ് എന്നിവരെ പ്രധാന അഭിനേതാക്കളാക്കി അച്ചായന്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. ഡി എന്‍ വി പി ക്രിയേഷന്‍സിന്റെ ബാനറില്‍ സി കെ പത്മകുമാറാണ് ചിത്രം നിര്‍മ്മിച്ചത്. 2018ല്‍ ഉണ്ണിമുകുന്ദന്‍, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചാണക്യതന്ത്രം എന്ന ചിത്രം സംവിധാനം ചെയ്തു. മിറാക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. മലയാളചിത്രങ്ങള്‍ക്കു പുറമെ തമിഴില്‍ സുരയാടല്‍ എന്ന തമിഴ് ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+