മലയാള ചലച്ചിത്ര സംഗീത സംവിധായകനാണ് കണ്ണൂര്‍ രാജന്‍. 1937 ജനുവരി 7ന് കണ്ണൂരിന് സമീപമുള്ള എടക്കാട് ജനിച്ചു. 1974ൽ പുറത്തിറങ്ങിയ 'മിസ്റ്റർ സുന്ദരി' എന്ന ചിത്രത്തിനുവേണ്ടിയാണ് ഇദ്ദേഹം ആദ്യം സംഗീതസംവിധാനം നിർവഹിച്ചത്.വയലാർ രാമവർമ്മയായിരുന്നു ആദ്യചിത്രത്തിലെ ഗാനരചയിതാവ്.
ദേവീക്ഷേത്രനടയിൽ, തുഷാരബിന്ദുക്കളേ, നിമിഷം സുവർണനിമിഷം, നാദങ്ങളായ് നീ വരൂ, ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ, പാടം പൂത്തകാലം, ഈറൻ മേഘം, ദുരെക്കിഴക്കുദിയ്ക്കും, മാനസലോലാ മരതകവർണ്ണാ, വീണപാടുമീണമായി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധ ഗാനങ്ങളാണ്. മലയാളത്തിലെ മിക്ക ഗാനരചയിതാക്കൾക്കുമൊപ്പം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യേശുദാസാണ് കൂടുതൽ ഗാനങ്ങളും ആലപിച്ചത്. 1995 ഏപ്രിൽ 27ന് കൊക്കരക്കോ എന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചുകൊണ്ടിരിയ്ക്കേ ഹൃദയസ്തംഭനത്തെത്തുടർന്ന് രാജൻ അന്തരിച്ചു.പ്രമുഖ സംഗീതസംവിധായകനും ഗായകനുമായ ശരത് രാജന്റെ മരുമകനാണ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.