കരമന ജനാര്‍ദ്ദനന്‍ നായര്‍ ജീവചരിത്രം

    മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ്‌ കരമന ജനാര്‍ദ്ദനന്‍ നായര്‍. 1936ല്‍ തിരുവനന്തപുരം ജില്ലയിലെ കരമന പ്രദേശത്ത് കുഞ്ചുവീട്ടില്‍ രാമസ്വാമി അയ്യരുടെയും ഭാര്‍ഗ്ഗവി അമ്മയുടെയും മകനായി ജനിച്ചു. ചാല ഹൈസ്‌കൂള്‍, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. 

    ശേഷം സാഹിത്യത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.അക്കാലയളവില്‍ സ്റ്റുഡന്‍സ് ഫെഡറേഷനില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.പ്രോവിഡന്റ്‌സ് ഫണ്ട് ഓഫീസില്‍ ഉദ്യോഗസ്ഥനായ ശേഷം തിരുവനന്തപുരം ആകാശവാണിയിലും തിരുവനന്തപുരത്തെ തന്നെ നാടകവേദിയിലും പങ്കെടുത്തു. 

    പിന്നീട് ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചു.വൈകി വന്ന വെളിച്ചം, നിന്റെ രാജ്യം വരുന്നു തുടങ്ങി അടൂര്‍ ഗോപാലകൃഷ്ണന്റെ നാടകങ്ങളിലും മറ്റു പല നാടങ്ങളിലും അഭിനയിച്ചിരുന്നു. 

    അടൂര്‍ ഗോപാലകൃഷ്ണന്റെ മിത്ത് എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്രലോകത്തേക്ക് വരുന്നത്.അടൂരിന്റെ തന്നെ എലിപ്പത്തായം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. നാടകത്തിലൂടെ അഭിനയമാരംഭിച്ച കരമന ഏകദേശം ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മതിലുകള്‍, മറ്റൊരാള്‍, ദശരഥം, മഴവില്‍ക്കാവടി, സ്പടികം, മാലയോഗം, ദിനരാത്രങ്ങള്‍, പൊന്മുട്ടയിടുന്ന താറാവ്, വെള്ളാനകളുടെ നാട്, എഫ്.ഐ.ആര്‍, കമ്മീഷണര്‍, പട്ടണപ്രവേശം എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

    1999ല്‍ പുറത്തിറങ്ങിയ എഫ്.ഐ.ആര്‍. എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 2000 ഏപ്രില്‍ 24ന് അന്തരിച്ചു. ജയ.ജെ നായരാണ് ഭാര്യ. സുനില്‍, സുധീര്‍, സുജയ് എന്നിവരാണ് മക്കള്‍. സുധീര്‍ ചലച്ചിത്രതാരമാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X