X
കാവാലം നാരായണപണിക്കര്‍
Music Director/Lyricst

കാവാലം നാരായണപണിക്കര്‍ ജീവചരിത്രം

പ്രശസ്ത കവിയും ഗാനരചയിതാവും നാടകകൃത്തുമാണ് കാവാലം നാരായണപ്പണിക്കര്‍.ആലപ്പുഴ ജില്ലയിലെ കാവാലത്ത് ഗോദവര്‍മ്മയുടെയും കുഞ്ഞുലക്ഷ്മിയുടെയും മകനായി 1928ല്‍ ജനിച്ചു.1961ല്‍ കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി,തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
രതിനിര്‍വേദം എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ എഴുതിക്കൊണ്ടാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.തുടര്‍ന്ന് വാടകയ്‌ക്കൊരു ഹൃദയം,തമ്പ്,കുമ്മാട്ടി,തമ്പുരാട്ടി തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തി.1978ലും 1982ലും മികച്ച സംസ്ഥാന അവാര്‍ഡ്  ലഭിച്ചിട്ടുണ്ട്.

2007ല്‍ പദ്മഭൂഷണ്‍ നല്‍കി രാഷ്ട്രം ആദരിച്ചു.വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെതുടര്‍ന്ന് 2016 ജൂണ്‍ 26ന് അന്തരിച്ചു.തിരുവഴിത്താന്‍,അവനവന്‍,കടമ്പ,കരിങ്കാട്ടി,ദൈവത്താന്‍ എന്നിവ എഴുതിയ നാടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.1975ല്‍ നാടകചക്രം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+