കുമരകം വാസവന്‍
Born on
കുമരകം വാസവന്‍ ജീവചരിത്രം
സുവര്‍ണചകോരം അടക്കം നാലു പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ ജയരാജ് ചിത്രം ഒറ്റാലിലെ നായകനാണ് കുമരകം വാസവന്‍. സിനിമ കണ്ടു പോലും പരിചയമില്ലാതെയാണ് അദ്ധേഹം ചലച്ചിത്രരംഗത്തേക്കു കടന്നുവന്നത്. മത്സ്യബന്ധനം,ആന പാപ്പാന്‍ എന്നിങ്ങനെയുള്ള ജോലികളെല്ലാം ചെയ്തിട്ടുണ്ട് വാസവന്‍. ഏകദേശം 30 വര്‍ഷത്തോളം ആനപാപ്പാനായി ജോലി ചെയ്തിരുന്നു.ചാന്നാനിക്കാട് രാമചന്ദ്രന്റെ പാപ്പാനായിരുന്നു വര്‍ഷങ്ങളോളം.
ശരീരം അനുവദിക്കാതായതോടെ പാപ്പാന്‍ പണി നിര്‍ത്തി മീന്‍ പിടിക്കുകയായിരുന്നു. ഇതിനിടയില്‍ നടുവേദനയെതുടര്‍ന്ന് കുറേനാള്‍ വീട്ടില്‍ ഇരുന്നു.കുറച്ചു ദിവസങ്ങള്‍കഴിഞ്ഞ് വീണ്ടും മീന്‍ പിടിക്കാനായി ഇറങ്ങി.ഇതിനടിയിലാണ് സംവിധായകന്‍ ജയരാജ് കാണുന്നത്. വാസവന്റെ കൊമ്പന്‍ മീശ ഇഷ്ടപ്പെട്ട ജയരാജ് സിനിമയിലേക്ക് വരുന്നോ എന്നു ചോദിച്ചു. നേരാവണ്ണം പടം പോലും കാണാത്ത ഞാന്‍ എങ്ങനെയാണ് അഭിനയിക്കുകയെന്നും, കാശ് തന്നാല്‍ കൂടെ വരാമെന്നുമായിരുന്നു വാസവന്റെ മറുപടി.
താറാവു കര്‍ഷകനായ 70 വയസ്സുകാരന് കുട്ടപ്പായി എന്ന അനാഥബാലനെ അപ്രതീക്ഷിതമായി ലഭിക്കുന്നതും ആ കുട്ടിയെ സംരക്ഷിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമയിലെ പ്രധാന കഥാപാത്രമായ താറാവ് കര്‍ഷകന്‍ വല്യപ്പച്ചായിയെയാണ് വാസവന്‍ അവതരിപ്പിച്ചത്.