Celebs»Lakhmi Menon»Biography

    ലക്ഷ്മി മേനോന്‍ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നടിയും ഗായികയുമാണ് ലക്ഷ്മി മേനോന്‍. രഘുവിന്റെ സ്വന്തം റസിയ(2011) എന്ന ചിത്രത്തിലെ സഹനടിയായി അരങ്ങേറ്റം.തൃപ്പൂണിത്തുറകാരിയായ ലക്ഷ്മി മേനോൻ 1996 ൽ തിരുവനന്തപുരത്ത് വെച്ച് ജനനം. അച്ഛൻ രാമകൃഷ്ണൻ ദുബായിൽ ആർട്ടിസ്റ്റ്ഉം അമ്മ ഉഷ മേനോൻ, നൃത്ത അധ്യാപകയും ആണ്. എട്ടാം ക്ലാസിൽ പഠിക്കുബോൾ ആയിരുന്നു രഘുവിന്റെ സ്വന്തം റസിയ സിനിമയിൽ അഭിനയിച്ചത്. പത്താം ക്ലാസ് വരെ തൃപ്പൂണിത്തുറ ഭാരതീയ വിദ്യാഭവന്റെ വിദ്യാർത്ഥിയായിരുന്നു. പന്ത്രണ്ടാം ക്ലാസ്സ്‌ പൂർത്തിയായ ശേഷം ബി.എ. സാഹിത്യത്തിനായി സേക്രഡ് ഹാർട്ട് കോളേജ് കൊച്ചിയിൽ ചേർന്നു.
     
    അതിനുശേഷം 2012 ൽ സുന്ദരപാണ്ഡ്യൻ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു. സുന്ദരപാണ്ഡ്യനും അതിനുശേഷം ഇറങ്ങിയ അടുത്ത മൂന്ന് തമിഴ് ചിത്രങ്ങളും വാണിജ്യ വിജയകരമായിരുന്നു. "സിനിമയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു നക്ഷത്രം" എന്ന് എസ്.ഐ.എഫ്‌.വൈ റിപ്പോർട്ട് ചെയ്തു. പിന്നീട് തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറ്റവും വിജയകരവും ജനപ്രിയവുമായ നടിമാരിലൊരാളായി. 
     
    അവാര്‍ഡുകള്‍
    സുന്ദരപാണ്ഡ്യയിലും കുംകിയിലും ഉള്ള അഭിനയത്തിന് മികച്ച സഹനടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കി
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X