മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് ലാല്‍ ജോസ്. മേച്ചേരി വീട്ടില്‍ ജോസിന്റെയും ലില്ലിയുടെയും മൂത്ത മകനായി 1966 ജനുവരി 11ന് ജൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ട് ജനിച്ചു. പിന്നീട് കുുംബം പാലക്കാട് ജില്ലയിലെ ഒറ്റപാലത്തേക്ക് സ്ഥലം മാറി. 1989ല്‍ പ്രശസ്ത സംവിധായകന്‍ കമലിന്റെ സഹായിയായി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. കമലിന്റെ നിരവധി ചിത്രങ്ങളില്‍ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1996ല്‍ പ്രദര്‍ശനത്തിനെത്തിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷവും ചെയ്തിട്ടുണ്ട്. 1998ല്‍ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീടങ്ങോട്ട് നിരവധി ഹിറ്റു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രണ്ടാം ഭാവം, മീശമാധവന്‍, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ്, അറബിക്കഥ, നീലത്താമര, ഡയമണ്ട് നെക്ലെയ്‌സ്, അയാളും ഞാനും തമ്മില്‍, ഇമ്മാനുവല്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളും, വിക്രമാദിത്യന്‍, നീന എന്നിവ ലാല്‍ ജോസിന്റെ ചില ഹിറ്റ് ചിത്രങ്ങളാണ്.