Celebs»Leelakumari Amma»Biography

    ലീലാകുമാരി അമ്മ ജീവചരിത്രം

    എന്‍ഡോസള്‍ഫാന്‍ സമരനായികയാണ് ലീലാകുമാരി അമ്മ.1983ല്‍ കാസര്‍ഗോഡ് പെരിയയില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥയായി ജോലി ചെയ്തു തുടങ്ങി.പെരിയയില്‍ താമസം തുടങ്ങി അധികമാകും മുന്നേ സഹോദരന് അസുഖങ്ങള്‍ വന്നു.തുടര്‍ന്ന് അദ്ദേഹം മരിച്ചു.സഹോദരനുണ്ടായതുപോലെ ആ പ്രദേശത്തെ പലര്‍ക്കും പല അസുഖങ്ങള്‍ വന്നതിനെതുടര്‍ന്ന് ലീലാകുമാരി അമ്മ അസുഖങ്ങളുടെ കാരണം അന്വേഷിക്കാന്‍ ആരംഭിച്ചത്.ഒടുവില്‍ അവര്‍ ചെന്നെത്തിയത് പെരിയയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിക്കുന്ന കീടനാശിനിയിലായിരുന്നു.തുടര്‍ന്ന് അവര്‍ ഈ കീടനാശിനി തളിക്കുന്നതിനെതിരെ കേസ് കൊടുക്കുകയും 1996ല്‍ പെരിയയിലെ തോട്ടങ്ങളില്‍ കീടനാശിനി സ്‌പ്രേ ചെയ്യുന്നത് നിരോധിക്കുകയും ചെയ്തു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X