Celebs»Lijomol Jose»Biography

    ലിജോമോള്‍ ജോസ് ജീവചരിത്രം

    മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ലിജോമോള്‍ ജോസ്. ബിസിനസ്സുകാരനായ രാജീവ്, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥയായ ലിസമ്മയുടെയും മകളാണ്. ഇടുക്കി മരിയഗിരി ഇം എം എച്ച് എസ് എസ് പീരുമേട് സക്കൂള്‍, കൊച്ചി അമൃത സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ് എന്നിവിടങ്ങളിലാണ് പഠിച്ചത്. ജയ്ഹിന്ദ് ടിവിയില്‍ രണ്ടു വര്‍ഷക്കാലം സബ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. 

    ഇക്കാലയളവിലാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ സോണിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം നാദിര്‍ഷാ സംവിധാനം ചെയത് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ കനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സ്ട്രീറ്റ് ലൈറ്റ്‌സ്, ഒറ്റക്കൊരു കാമുകന്‍, പ്രേമസൂത്രം, ഹണിബീ 2.5 എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X