എം സി അരുണ്‍
Born on
എം സി അരുണ്‍ ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എം സി അരുണ്‍. കാറ്റും മഴയും, ദി ഡോള്‍ഫിന്‍സ്, സാന്‍വിച്ച് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. എം എസ് മനു സംവിധാനം നിര്‍വ്വഹിച്ച് 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'സാന്‍വിച്ച്'.ലൈന്‍ ഓഫ് കളേഴ്സ്, സല്റോസ മോഷന്‍ പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്, റിച്ച പനായി, അനന്യ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. സുരേഷ് ഗോപി, അനൂപ് മേനോന്, മധു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദീപന് സംവിധാനം ചെയ്ത ചിത്രമാണ് 'ഡോള്‍ഫിന്‍സ്'.ലൈന്‍ ഓഫ് കളേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് 'കാറ്റും മഴയും'. ഉണ്ണി മുകുന്ദന്, ലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സല് റോസ മോഷന്‍ പിക്ചേഴ്സ് പ്രൊഡക്ഷന്‍സ്, ലൈന്‍ ഓഫ് കളേഴ്സ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്