X
ഹോം » താരങ്ങള്‍ » മാല പാർവതി » ജീവചരിത്രം
മാല പാർവതി
Actress

മാല പാർവതി ജീവചരിത്രം

പ്രശസ്ത നാടക-ചലച്ചിത്ര നടിയാണ് മാല പാര്‍വതി. അഭിനയത്തിനു പുറമെ മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ്. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളേജ്,വിമന്‍സ് കോളേജ്, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസ,തിരുവന്തപുരം ലോ കോളോജ് തുടങ്ങിയ കോളേജുകളിലാണ് പഠിച്ചത്.സൈക്കോളജിയില്‍ എംഫില്‍ കരസ്ഥമാക്കിയിട്ടുണ്ട്. സൈക്കോളജിസ്റ്റായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ടെലിവിഷന്‍ അവതാരകയാവുന്നത്. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്,സൂര്യ ടിവി, കൈരളി തുടങ്ങി മലയാളത്തിലെ പ്രശസ്തമായ ചാനലുകളില്‍ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തില്‍ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാഭിനയം തുടങ്ങുന്നത്.പിന്നീട് നിരവധി ചിതങ്ങളില്‍ അഭിനയിച്ചു. നീലത്താമരയിലെ സീനിയര്‍ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ,മുന്നറിയിപ്പ്,ഗോദ,വരത്തന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+