Celebs»Madhupal»Biography

    മധുപാൽ ജീവചരിത്രം

    ഒരു മലയാള ചലച്ചിത്രനടനും, എഴുത്തുകാരനും, സംവിധായകനുമാണ് മധുപാൽ. കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളായ പൂമ്പാറ്റ, ബാലരമ എന്നിവയിൽ ചെറിയ കഥകൾ എഴുതിയിരുന്നു. ജേർണലിസത്തിൽ ഉന്നതവിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ചലച്ചിത്ര ലോകത്തേക്ക് കടന്നു. സഹസംവിധായകനായും, തിരക്കഥാകൃത്തായും ജോലി നോക്കി. ചില ചിത്രങ്ങളിൽ രാജീവ് അഞ്ചലുമൊന്നിച്ച് ജോലി ചെയ്തു. കാശ്മീരം എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് അഭിനയ രംഗത്തേക്ക് വന്നു. പക്ഷേ പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും ചെയ്യാൻ സാധിച്ചില്ല. ടെലിവിഷൻ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 

    ആദ്യമായി സംവിധാനം ചെയ്ത ചിത്രം 2008-ൽ പുറത്തിറങ്ങിയ തലപ്പാവ് ആണ്. ഈ ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 2012ല്‍ പുറത്തിറങ്ങിയ ഒഴിമുറി, ക്രോസ്‌റോഡ്, 2018ല്‍ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യന്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. മികച്ച സീരിയൽ സംവിധായകനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X