Celebs»Mahima Nambiar»Biography

    മഹിമ നമ്പ്യാര്‍ ജീവചരിത്രം

    തമിഴ്-മലയാളം ചലച്ചിത്ര അഭിനേത്രിയാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ദിലീപന്റെ സഹോദരിയുടെ കഥാപാത്രത്തെയാണ് മഹിമ അവതരിപ്പിച്ചത്. 2012ല്‍ സട്ടയ് എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു. ചിത്രത്തില്‍ അറിവഴകി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് അഭിനയിച്ച ചിത്രങ്ങളൊക്കെയും തമിഴ് ഭാഷയിലായിരുന്നു. 2017ല്‍ മാസ്റ്റര്‍പീസ് എന്ന മലയാളചിത്രത്തില്‍ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X