മല്ലിക സുകുമാരന്‍
Born on 15 Nov 1954 (Age 68) Haripad, Alappuzha
മല്ലിക സുകുമാരന്‍ ജീവചരിത്രം
മലയാള ചലച്ചിത്ര നടിയാണ് മല്ലിക സുകുമാരന്‍. സുകുമാരൻ എന്ന മലയാള ചലച്ചിത്ര നടന്റെ ഭാര്യയും, ചലച്ചിത്ര-സീരിയൽ നടിയും ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ ചലച്ചിത്ര നടന്മാരുടെ മാതാവുമാണ്. 1974-ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയജീവിതത്തിന്റെ തുടക്കം. സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടു.
സുകുമാരന്റെ മരണശേഷം മല്ലിക തന്റെ അഭിനയജീവിതം പുനരാരംഭിച്ചു. കെ.കെ. രാജീവ് സംവിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് മല്ലികയുടെ തിരിച്ചുവരവിലെ ആദ്യ അഭിനയസംരംഭം. ഈ സീരിയലിൽ തന്റെ കൂടെ അഭിനയിച്ച പൂർണ്ണിമ പിന്നീട് മല്ലികയുടെ മകനായ ഇന്ദ്രജിത്തിന്റെ വധുവായി.വളയം, സ്നേഹദൂരം, സ്ത്രീ ഒരു സാന്ത്വനം, പൊരുത്തം എന്നിവയാണ് മല്ലികയുടെ പ്രധാനപ്പെട്ട പരമ്പരകൾ. അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് മല്ലികയ്ക്ക് ഫിലിം-ടി.വി. ക്രിട്ടിക്സ് അവാർഡ് ലഭിക്കുകയുണ്ടായി.
രാജസേനൻ സംവിധാനം ചെയ്ത മേഘസന്ദേശം എന്ന സിനിമയിലൂടെ മല്ലിക സിനിമയിലേയ്ക്ക് തിരിച്ച് വന്നു. സുരേഷ് ഗോപി ആയിരുന്നു ഈ സിനിമയിലെ നായകൻ. തുടർന്ന് രഞ്ജിത്തിന്റെ അമ്മക്കിളിക്കൂടിലും ശക്തമായ ഒരു കഥാപാത്രത്തെ മല്ലിക അവതരിപ്പിക്കുകയുണ്ടായി. ഛോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് മല്ലികയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ. സീമാൻ സംവിധാനം ചെയ്ത മാധവൻ ചിത്രം വാഴ്തുക്കളിലൂടെ മല്ലിക തമിഴിലും അരങ്ങേറ്റം കുറിച്ചു.
ബന്ധപ്പെട്ട വാര്‍ത്ത