മെറീന മൈക്കിള്‍
Born on
മെറീന മൈക്കിള്‍ ജീവചരിത്രം
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മെറീന മൈക്കിള്‍. മോഡലിംഗ് രംഗത്തു നിന്നാണ് മെറീന സിനിയലേക്ക് എത്തുന്നത്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിന്റെ തമിഴ് റീമേക്കായ വായ്മൂടി പേശുവിലും അഭിനയിച്ചു.
മെറീന ആദ്യമായി നായികയായി അഭിനയിച്ചത് മുംബൈ ടാക്സി എന്ന ചിത്രത്തിലാണ്. എബി, ചങ്ക്സ്, നാം, ഹാപ്പി വെഡ്ഡിംഗ്, മുംബൈ ടാക്സി, ഹരം, നെല്ലിക്ക എന്നിവയാണ് മെറീന അഭിനയിച്ച മറ്റു ചിത്രങ്ങള്‍.കോഴിക്കോട് പ്രോവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠനം.മൈക്കിള്‍, ജെസി എന്നിവരാണ് മാതാപിതാക്കള്‍.