Celebs»Mithun Murali»Biography

    മിഥുന്‍ മുരളി ജീവചരിത്രം

    മലയാള ചലച്ചിത്ര താരമാണ് മിഥുന്‍ മുരളി.മുരളീധരന്‍ നായരുടെയും, ലത മേനോന്റെയും മകനായി 1992 ഏപ്രില്‍ 28ന് കൊച്ചിയില്‍ ജനിച്ചു.2003 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. സഹോദരി മൃദുല മുരളിക്കൊപ്പം ജീവന്‍ ടിവിയില്‍ ഡയല്‍ ആന്റ് സീ എന്ന പരിപാടി അവതരിപ്പിച്ചിരുന്നു. വജ്രം എന്ന സിനിമയില്‍ ബാലതാരമായി  അഭിനയിച്ചാണ് സിനിമാമേഖലയിലേക്ക് കടന്നുവരുന്നത്.2007ല്‍ ആയൂര്‍ രേഖ എന്ന ചിത്രത്തിലും 2008ല്‍ ചന്ദ്രനിലേക്കൊരു വഴി എന്ന ചിത്രത്തിലും ബാലതാരമായി  അഭിനയിച്ചു.2012ല്‍ വഴക്കു എന്‍ 18/9 എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2013ല്‍ ബഡ്ഡി എന്ന മലയാളചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു.അതേ വര്‍ഷം തന്നെ ബ്ലാക്ക് ബട്ടര്‍ഫ്‌ളെ എന്ന ചിത്രത്തിലും അഭിനയിച്ചു. 2015ല്‍ ആന മയില്‍ ഒട്ടകം എന്ന ചിത്രത്തില്‍ അഭിനയിച്ചു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X