Celebs»Monisha»Biography

    മോനിഷ ജീവചരിത്രം

    ആദ്യചിത്രത്തിലൂടെ തന്നെ  തന്റെ അഭിനയമികവ് തെളിയിച്ച മലയാള ചലച്ചിത്രതാരമാണ് മോനിഷ. പി നാരായണനുണ്ണിയുടെയും, ശ്രീദേവിയുടെയും മകളായി 1971 ജനുവരി 24ന് കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയില്‍ ജനിച്ചു. അച്ഛന്‍ ബാംഗ്ലൂരിലായിരുന്നു ജോലി ചെയ്യതിരുന്നത്. അതുകൊണ്ടുതന്നെ അവിടെയായിരുന്നു മോനിഷയുടെ പഠനം. ചെറുപ്പത്തില്‍തന്നെ നൃത്തം പഠിച്ചിരുന്നു. അമ്മ ശ്രീദേവിയായിരിന്നു ഗുരു. ഒന്‍പതാമത്തെ വയസ്സില്‍ നൃത്തത്തില്‍ അരങ്ങേറ്റം കുറി്ച്ചു. 1985ല്‍ കര്‍ണ്ണാടക ഗവണ്‍മെന്റ് ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്‍കുന്ന കൗശിക അവാര്‍ഡ് ലഭിച്ചു. 
     
    പ്രശസ്ത സാഹിത്യകാരനും , തിരക്കഥാകൃത്തും, എം ടി വാസുദേവന്‍ നായര്‍ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു. അദ്ധേഹമാണ് ചലച്ചിത്രമേഖലയിലേക്കുള്ള പ്രവേശനത്തിന് കാരണമായത്. എം ടി കഥയും ഹരിഹരന്‍ സംവിധാനം നിര്‍വ്വഹിച്ച നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 1986ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം കൗമാരപ്രായ്തതിലുള്ള ത്രികോണ പ്രണയകഥയാണ് അവതരിപ്പിച്ചത്. പുതുമുഖമായിരുന്ന വിനീത് ആയിരുന്നു ചിത്രത്തില്‍ മോനിഷയുടെ നായകന്‍. ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍നിന്നും ലഭിച്ചത്. ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ആദ്യ ചിത്രത്തിലൂടെ മോനിഷയ്ക്ക് ലഭിച്ചു. 

    അതേ വര്‍ഷം തന്നെ ഋതുഭേതങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും മോനിഷ തിളങ്ങി. ആര്യന്‍, പെരന്തച്ചന്‍, തലസ്ഥാനം, വേനല്‍ കിനാവുകള്‍, കമലദളം, കുടുംബസമേതം, ചെപ്പടിവിദ്യ തുടങ്ങിയ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവായണ്. 1992 ഡിസംബര്‍ 5ന് ചെപ്പടിവിദ്യ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മോനിഷയും അമ്മയും സഞ്ചരിച്ച കാര്‍ ആലപ്പുഴയ്ക്കടുത്ത് വെച്ച് അപടകടത്തില്‍പെട്ടു. തലച്ചോറിലുണ്ടായ പരിക്കുമൂലം മോനിഷ സംഭവസ്ഥലത്തുവച്ചുതന്നെ മരണപെട്ടു. അഭിനയരംഗത്ത് സജീവമായി നിന്നിരുന്ന സമയത്താണ് മോനിഷ മരണപെടുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X