മൃദുല
Born on 08 Jun 1990 (Age 33) Ernakulam, Kerala, India
മൃദുല ജീവചരിത്രം
മലയാള ചലച്ചിത്ര നടിയും മോഡലും അവതാരികയുമാണ് മൃദുല മുരളി.ടെലിവിഷന്‍ ചാനലില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെയാണ് മൃദുല പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
2003 ല്‍ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് കടന്നു വരുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.10.30 എഎം ലോക്കല്‍ കോള്‍ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു.
2013 ല്‍ നാഗരാജചോളന്‍ എംഎഎംഎല്‍എ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും തുടക്കം കുറിച്ചു.ചിത്രത്തിലെ ഷെണ്‍പകവല്ലി എന്ന കഥാപാത്രം വളരെ ശ്രദ്ധ നേടി. എഫ്എസിടി കളമശ്ശേരിയില്‍ എഞ്ചിനീയറായ മുരളീധര മോനോന്റെയും ലത മേനോന്റെയും മകളാണ് മൃദുല.സഹോദരന് മിഥുന് മുരളി.തമിഴ് സിനിമകളില്‍ സഹോദരന് അഭിനയിക്കുന്നുണ്ട്.
എറണാകുളം അസീസി വിദ്യാനികേതൻ സ്കൂളിൽ നിന്നായിരുന്നു പ്രാഥമികവിദ്യാഭ്യാസം.സെന്റ്.തെരേസാസ് കോളേജിൽ നിന്നും ബിരുദം നേടി.ഇപ്പോൾ,ചെന്നൈയിലെ എം ഓ പി വൈഷ്ണവ കോളേജിൽ നിന്നും മാദ്ധ്യമ പഠനത്തിൽ ബിരുദാനന്തരബിരുദം ചെയ്യുന്നു. സ്കൂൾ വിദ്യാഭ്യാസകാലത്ത് തുടർച്ചയായ മൂന്നുവർഷം കലാതിലകം ആയിരുന്നു. "ഡയൽ ആൻഡ് സീ" എന്ന പ്രോഗ്രാമിനു മികച്ച ബാല അവതാരകയ്ക്കുള്ള സംസ്ഥാനപുരസ്കാരം നേടിയിട്ടുണ്ട്.