Celebs»Nandu»Biography

    നന്ദു ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നടനാണ് നന്ദു.നന്ദുലാല്‍ കൃഷ്ണമൂര്‍ത്തി എന്നാണ് യഥാര്‍ത്ഥ പേര്.1986ല്‍ പുറത്തിറങ്ങിയ യുവജമോത്സവം എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് വരുന്നത്.ആദ്യ ചിത്രത്തിനുശേഷം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.പ്രധാനമായും പ്രിയദര്‍ശന്‍ വേണു നാഗവള്ളി എന്നിവരുടെ ചിത്രങ്ങളിലാണ് അഭിനയിച്ചത്.പ്രിയദര്‍ശന്റെ അഞ്ചോളം ചിത്രങ്ങളിലും അഭഇനയിച്ചുട്ടുണ്ട്.അക്കാലയളവില്‍ പ്രധാനമായും ഹാസ്യകഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചിരുന്നത്.അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാലു പെണ്ണുങ്ങള്‍ എന്ന ചിത്രത്തില്‍ വളരെ സീരിയസായ ഒരപു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

    2011ല്‍ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ നന്ദു അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടുരുന്നു.ഈ ചിത്രത്തിനുശേഷം അഭിനയപ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങള്‍ അദ്ധേഹത്തെ തേടിയെത്തി.2012ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റിലെ പ്ലമ്പര്‍ മണിയന്‍ അദ്ധേഹത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.ഏകദേശം നൂറു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X