Celebs»Nayana Surya»Biography

    നയന സൂര്യന്‍ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര സംവിധായികയാണ് നയന സൂര്യന്‍. സഹസംവിധായികയായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. ഡോ ബിജു സംവിധാനം ചെയ്യ്ത 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ആകാശത്തിന്റെ നിറം, കമല്‍ സംവിധാനം ചെയ്ത ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങളുടെ സഹസംവിധായികയായിരുന്നു.

    2017ല്‍ 'ക്രോസ്‌റോഡ്' എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായികയായി. പത്തു സംവിധായകര്‍ പത്തു ചിത്രങ്ങളിലൂടെ വ്യത്യസ്തരായ പത്തു സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്രോസ്‌റോഡ്. ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മംമ്തമോഹന്‍ദാസ്, ഇഷ തെല്‍വാര്‍, പദ്മപ്രിയ, മൈഥിലി, പ്രിയങ്ക നായര്‍, ശ്രിന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ് ,മാനസ, അഞ്ജന ചന്ദ്രന്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അപൂര്‍വ്വയിനം പക്ഷികളെ തിരഞ്ഞ് കാട് കയറുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കഥ പറഞ്ഞ 'പക്ഷികളുടെ മണം' എന്ന ചിത്രമാണ് ക്രോസ്‌റോഡില്‍ നയന സംവിധാനം ചെയ്ത ചിത്രം. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X