ഒടുവിൽ ഉണ്ണികൃഷ്ണൻ ജീവചരിത്രം

    മലയാളചലച്ചിത്രരംഗത്ത പ്രശസ്ത അഭിനേതാവാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. 1944 ഫെബ്രുവരി 13ന് തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി എന്ന സ്ഥലത്ത് ജനനം. ഒടുവില്‍ വീട്ടില്‍ കൃഷ്ണമേനോന്‍, പാറുക്കുട്ടി അമ്മ എന്നിവരാണ് മാതാപിതാക്കള്‍. ചെറുപ്പംമുതലേ സംഗീതത്തില്‍ തല്‍പരനായിരുന്നു.അക്കാലത്ത് തബല, മൃദംഗം മുതലായ വാദ്യോപകരണങ്ങല്‍ അഭ്യസിച്ചു.കലാമണ്ഡലം വാസുദേവ പണിക്കര്‍ ആയിരുന്നു ഗുരു.  

    സംഗീതത്തിലെ കഴിവ് അദ്ധേഹത്തിനെ കെ.പി.എ.സി, കേരള കലാവേദി എന്നീ നാടകസംഘങ്ങളില്‍ എത്തിച്ചു. അവിടങ്ങളില്‍ പ്രധാനമായും തബലിസ്റ്റായാണ് പ്രവര്‍ത്തിച്ചത്. 1970 ല്‍  പ്രദര്‍ശനത്തിനെത്തിയ  ദര്‍ശനം എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. 

    അഭിനയത്തിനുപുറമെ നിരവധി  ആല്‍ബങ്ങള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാലത്ത് വൃക്ക സംബന്ധമായ രോഗം പിടിപെട്ടു. തുടര്‍ന്ന് 2006 മെയ് 27ന് അന്തരിച്ചു.


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X