X
ഹോം » താരങ്ങള്‍ » ഒമര്‍ ലുലു » ജീവചരിത്രം
ഒമര്‍ ലുലു
Director/Music Director/Screenplay Writer

ഒമര്‍ ലുലു ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ഒമര്‍ലുലു. യഥാര്‍ത്ഥ പേര് ഒമര്‍ അബ്ദുള്‍ വഹാബ്. 1984 ഒക്ടോബര്‍ 31ന് തൃശ്ശൂര്‍ ജില്ലിയില്‍ ജനനം. 2016ല്‍ പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിംഗ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം 2016ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നു കൂടിയാണ്. പിന്നാലെ 2017ല്‍ ചങ്ക്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു. ബാലു വര്‍ഗീസ്, വിശാഖ് നായര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഗണപതി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

തുടര്‍ന്നായിരുന്നു പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍ റൗഫ് എന്നിവരെ പ്രധാന താരങ്ങളാക്കി ഒരു അഡാര്‍ ലവ് സംവിധാനം ചെയ്തത്. ഈ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ഗാനരംഗത്തിലൂടെയായിരുന്നു പ്രിയ പ്രകാശ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. നാല് ഭാഷകളിലായി ഒരേ സമയം 2000ലധികം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 

ഒരു അഡാര്‍ ലവിനു ശേഷം 2020ല്‍ ധമാക്ക, 2022ല്‍ നല്ല സമയം എന്നീ ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്തു. ബാബു ആന്റണിയെ നായകനാക്കി ഒരുക്കിയ പവര്‍ സ്റ്റാര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സംവിധാന ചിത്രം.

ബിഗ് ബോസ് മലയാളം സീസണ്‍ 5

ബിഗ് ബോസ് മലയാളം സീസണ്‍ 5ന്റെ സാധ്യത പട്ടികയില്‍ തുടക്കം മുതല്‍ ഒമര്‍ ലുലുവിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഹനാന്‍ ഔട്ട് ആയതിനു പിന്നാലെയായിരുന്നു ഒമര്‍ സീസണിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+