പ്രവീണ്‍ എസ് കുമാര്‍
Born on
പ്രവീണ്‍ എസ് കുമാര്‍ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് പ്രവീണ്‍ എസ് കുമാര്‍. വി കെ പ്രകാശ് സംവിധാനം ചെയ്യ്ത ബഹുഭാഷ ചിത്രമായ 'പ്രാണ'യാണ് നിര്‍മ്മിച്ച ചിത്രം. നിത്യമേനോനാണ് പ്രാണയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ മനോഹരമായ ഒരു ഹില്‍ സ്റ്റേഷനില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ശബ്ദ നിയന്ത്രണം നിര്‍വ്വഹിക്കുന്നത് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. ഇന്ത്യയില്‍ ആദ്യമായി സിങ്ക്സൗണ്ട് ഫോള്മാറ്റ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി പ്രാണയ്ക്കുണ്ട്. എസ്.രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയോ എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.