Celebs»Priya Anand»Biography

    പ്രിയ ആനന്ദ് ജീവചരിത്രം

    തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് പ്രിയ ആനന്ദ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് തുടക്കം കുറിച്ചത്. 2008ല്‍ മോഡലിങ് രംഗത്ത് നിന്നാണ് സിനിമയില്‍ എത്തിയത്. 2009ല്‍ വാമനന്‍ എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു. 2012 ലാണ് ബോളിവുഡില്‍ അരങ്ങേറ്റംക്കുറിച്ചത്.

    1986 സെപ്റ്റംബര്‍ 7ന് ചെന്നൈയിലാണ് ജനനം. ചെന്നൈയിലും ഹൈദ്രാബാദിലുമാണ് സ്‌കൂള്‍ പഠനം പൂര്‍ത്തീകരിച്ചത്. മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ഉപരിപഠനത്തിന് വേണ്ടി യുഎസിലേക്ക് പോയിരുന്നു. പിന്നീട് 2008 ലാണ് ചെന്നൈയിലേക്ക് തിരിച്ച് വരുന്നത്. മോഡലിങ് രംഗത്തും പരസ്യ ചിത്രങ്ങളിലും അഭിനയിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് 2009 ല്‍ ആദ്യത്തെ ചിത്രം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X