X
ഹോം » താരങ്ങള്‍ » രാഘവൻ » ജീവചരിത്രം
രാഘവൻ
Actor

രാഘവൻ ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനാണ് രാഘവന്‍. 1941 ഡിസംബർ 12-ന് ആലിങ്കൽ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി കണ്ണൂരിലെ തളിപ്പറമ്പിൽ പൂക്കോത്തു തെരുവിൽ രാഘവൻ ജനിച്ചു. തളിപ്പറമ്പിലെ മൂത്തേടത്ത് ഹൈസ്കൂളിൽ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും പഠിച്ചു. മധുരയിലെ ഗ്രാമീണ ഇൻസ്റ്റിട്യൂട്ടിൽ നിന്നും റൂറൽ എഡ്യൂക്കേഷനിൽ ബിരുദം നേടിയ രാഘവൻ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമയും കരസ്തമാക്കി.

പ്രീ-യൂണിവേഴ്സിറ്റിക്കു ശേഷം രണ്ടു വർഷം ടാഗോർ കലാസമിതിയിൽ നടനായി. മംഗലാപുരം, കൂർഗ്, മർക്കാറാ തുടങ്ങി കേരളത്തിനു പുറത്തും നാടകം അവതരിപ്പിച്ചു. കന്നഡയിൽ ഓരുകെ മഹാസഭ്യ എന്ന ചലച്ചിത്രം ചെയ്തു. പിന്നീട് ചൗക്കട ദ്വീപ് എന്ന കന്നഡ ചിത്രത്തിൽ നായകനായി അഭിനയിച്ചു. 1968-ൽ പുറത്തുവന്ന കായൽക്കരയിൽ ആണ് രാഘവന്റെ ആദ്യ മലയാള ചിത്രം. അതിനുശേഷം അഭയം, ചെമ്പരത്തി എന്നീ ചിത്രങ്ങളിൽ കൂടി അഭിനയിച്ചു. നൂറോളം ചിത്രങ്ങളിൽ ഇതിനോടകം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശോഭയാണ് രാഘവന്റെ ഭാര്യ. പരേതനായ നടൻ ജിഷ്ണുവും ജ്യോത്സ്നയുമാണ് മക്കൾ. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+